Monday, January 13, 2025
-Advertisements-
KERALA NEWSKasaragod Newsവിവാഹ മോചനത്തിന് കേസ് കൊടുക്കുന്നതിനായി സമീപിച്ച യുവതിയെ അഭിഭാഷകൻ ലൈംഗീക പീഡനത്തിന് ഇരയാക്കി, സംഭവം കാസർഗോഡ്

വിവാഹ മോചനത്തിന് കേസ് കൊടുക്കുന്നതിനായി സമീപിച്ച യുവതിയെ അഭിഭാഷകൻ ലൈംഗീക പീഡനത്തിന് ഇരയാക്കി, സംഭവം കാസർഗോഡ്

chanakya news

കാസർഗോഡ് : വിവാഹ മോചനത്തിന് കേസ് കൊടുക്കുന്നതിനായി സമീപിച്ച യുവതിയെ അഭിഭാഷകൻ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി പരാതി. കാസർഗോഡ് ബാറിലെ അഭിഭാഷകനായ നിഖിൽ നാരായണനെതിരെയാണ് യുവതി പരാതി നൽകിയത്.

മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിൽ നിന്നും വിവാഹ മോചനം നേടുന്നതിനായാണ് യുവതി അഭിഭാഷകനെ സമീപിച്ചത്. യുവതി താമസിച്ചിരുന്ന ഫ്ലാറ്റിൽ കേസിന്റെ വിവരങ്ങൾ ചോദിച്ചറിയാൻ അഭിഭാഷകൻ ഇടയ്ക്കിടയ്ക്ക് വന്ന് പോയിരുന്നു. ഇതിനിടെ യുവതിയുമായി അഭിഭാഷകൻ അടുപ്പത്തിലാവുകയും. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു

അഭിഭാഷകൻ മുൻകൈ എടുത്ത് യുവതിക്ക് മറ്റൊരു താമസ സ്ഥലം ഉൾപ്പടെ ഏർപ്പെടുത്തിയിരുന്നു. അവിടെ വെച്ചാണ് നിരവധി തവണ പീഡനത്തിന് ഇരയാക്കിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതി അന്വേഷിക്കാൻ അഡ്വ. എ.ജി.നായരുടെ നേതൃത്വത്തിൽ ഏഴംഗസമിതിയെ നിയോഗിക്കാൻ ബുധനാഴ്ച ചേർന്ന ബാർ അസോസിയേഷൻ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. കെ.മണികണ്ഠൻ അറിയിച്ചു.

കുറ്റക്കാരനെന്ന് കണ്ടാൽ നടപടിയുണ്ടാകും. അഭിഭാഷകവൃത്തിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പരാതിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

English Summary : young woman was tortured by promise of marriage case against lawyer