തൃശൂർ : പുത്തൂർ സ്വദേശിനിയായ വയോധികയിൽ നിന്നും മാല കവർന്ന യുവതി അറസ്റ്റിൽ. തളിക്കുളം സ്വദേശിനി ലിജിതയാണ് അറസ്റ്റിലായത്. അതേസമയം മുക്കുപണ്ടമായിരുന്ന മാല നഗരത്തിലെ ബാങ്കിലെത്തി പണയം വെയ്ക്കുകയും പണം വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ മാല മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.
വയോധികയ്ക്ക് ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി നൽകിയ ശേഷമാണ് ലിജിത മാല മോഷ്ടിച്ച് മുങ്ങിയത്. ബാങ്കിലെത്തി എഴുപതിനായിരം രൂപയ്ക്ക് മാല പണയം വെയ്ക്കുകയായിരുന്നു. മാല മുക്കുപണ്ടമാണെന്ന് മനസിലാക്കിയ ബാങ്ക് അധികൃതർ ലിജിതയോട് പണം തിരിച്ച് നൽകാൻ ആവശ്യപ്പെടുകയും ലിജിത മുപ്പതിനായിരം രൂപ തിരിച്ച് നൽകിയിരുന്നു. ബാക്കി തുകയായ നാൽപ്പതിനായിരം അടയ്ക്കാൻ എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.
സ്ഥിരമായി സ്വാർണാഭരങ്ങൾ പണയം വയ്ക്കാനെത്തുന്ന ആളായതിനാലാണ് കൂടുതൽ പരിശോധന നടത്താതെ പണയം സ്വീകരിച്ചതെന്ന് ബാങ്ക് അധികൃതർ പറയുന്നു. അതേസമയം ലിജിത തൃശൂരിലെ നിരവധി ബാങ്കുകളിൽ ഇത്തരത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം.