Wednesday, April 24, 2024
-Advertisements-
KERALA NEWSകൊടുവള്ളിയിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

കൊടുവള്ളിയിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

chanakya news
-Advertisements-

കോഴിക്കോട് : കൊടുവള്ളിയിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു. കിഴക്കോത്ത് സ്വദേശി പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.

വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപ പ്രദേശത്തുള്ള മറ്റൊരു യുവതിക്കും മിന്നലേറ്റു. ആവിലോറ സ്വദേശി ജമീല (58) യ്ക്കാണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

-Advertisements-