Advertisements

ഫോൺ വിളിച്ചപ്പോൾ മറ്റൊരാളുമായി സംസാരിക്കുന്നു എന്ന മെസേജ് ; പ്രകോപിതനായ യുവാവ് പെൺസുഹൃത്തിനെ മർദ്ദിച്ചു

തൃശൂർ :ബസ് കാത്ത് നിൽക്കുകയായിരുന്ന പെൺ സുഹൃത്തിനെ മർദ്ധിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുറ്റിയാടി സ്വദേശി രഞ്ജിത്ത് ബാബു (23) ആണ് അറസ്റ്റിലായത്. പ്രതിയുടെ സുഹൃത്തായ യുവതിയെ ഫോണിൽ വിളിച്ചപ്പോൾ ബിസി ആയിരുന്നെന്നാരോപിച്ചാണ് മർദിച്ചത്. തൃശൂർ കോട്ടമുറിയിൽ നിന്നും ബസ് കയറാൻ എത്തിയപ്പോഴാണ് യുവതിക്ക് മർദ്ധനമേറ്റത്.

Advertisements

സമൂഹമാധ്യമത്തിലൂടെയാണ് രഞ്ജിത്തും യുവതിയും പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം ഫോൺ വിളിയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ദിവസം യുവതൊയോട് സംസാരിക്കുന്നതിനായി ഫോണിൽ പലപ്രാവശ്യം വിളിച്ചപ്പോഴും യുവതി മറ്റൊരാളുമായി സംസാരിക്കുന്നു എന്ന മെസേജ് ആണ് ലഭിച്ചത്. ഇതിൽ പ്രകോപിതനായ പ്രതി കാത്ത് നിന്ന് മർദ്ധിക്കുകയായിരുന്നു.

ആരോടാണ് ഫോണിൽ സംസാരിക്കുന്നതെന്ന് ചോദിച്ചാണ് ഇയാൾ യുവതിയെ മർദ്ധിച്ചത്. യുവതി നിലവിളിച്ചതോടെ നാട്ടുകാർ ഓടികൂടുകയും യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

Advertisements

English Summary : youth arrested attacking girl friend in bus stop

- Advertisement -
Latest news
POPPULAR NEWS