സ്‌കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന്ന ദൃശ്യം പകർത്തി സുഹൃത്തുക്കൾക്ക് കൈമാറിയ ബസ് ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം : ആറ്റിങ്ങലിൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന്നദൃശ്യങ്ങൾ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാൽച്ചിറ സ്വദേശി ആകാശ് (24) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പെൺകുട്ടി സ്‌കൂളിലേക്ക് പോയിരുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് ആകാശ്. പെൺകുട്ടിയുമായി പ്രണയം നടിച്ച ആകാശ് നഗ്‌ന ദൃശ്യങ്ങൾ പകർത്തി വാട്സാപ്പിലൂടെ തന്റെ സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ പ്രതി ഒളിവിൽ പോകുകയും തുടർന്ന് പോലീസ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആകാശിന്റെ ഫോൺ പോലീസ് കസ്ടടിയിലെടുത്ത് പരിശോധിച്ചു. നിരവധി യുവതികളുമായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഇയാൾ ചാറ്റ് ചെയ്തിരുന്നതായി പോലീസ് പറയുന്നു. ലഭ്യമായ വിവരങ്ങൾ വെച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.