തിരുവനന്തപുരം : ജോലിക്ക് വേണ്ടി പണം നൽകി തട്ടിപ്പിനിരയായ സംഭവത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം പോത്തൻകോട് സ്വദേശി രഞ്ജിത്ത് ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഉച്ചയോടെ രഞ്ജിത്തിനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രഞ്ജിത്തിന്റെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു.
ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതിനായി എട്ട് ലക്ഷം രൂപയോളം നൽകിയതായാണ് രഞ്ജിത്തിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ജോലിക്ക് വേണ്ടി സഹകരണ സംഘത്തിനാണ് പണം നൽകിയതെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
◉ also read പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന കുഞ്ഞും മരിച്ചു
English Summary : youth man commits suicide suicide because of job fraud in thiruvananthapura