Sunday, November 10, 2024
-Advertisements-
KERALA NEWSനീന്തി മറുകരയിലെത്താമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് കനാലിൽ ചാടിയ യുവാവിനെ കാണാതായി, യുവാവിനായുള്ള തിരച്ചിൽ തുടരുന്നു

നീന്തി മറുകരയിലെത്താമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് കനാലിൽ ചാടിയ യുവാവിനെ കാണാതായി, യുവാവിനായുള്ള തിരച്ചിൽ തുടരുന്നു

chanakya news

കോഴിക്കോട് : കുറ്റിയാടി ജലസേചന പദ്ധതിയുടെ കനാലിൽ ചാടിയ യുവാവിനെ കാണാതായി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുറ്റിയാടി സ്വദേശി ഗംഗാധരന്റെ മകൻ യദു (24) നെയാണ് കാണാതായത്. രാത്രി ജോലി കഴിഞ്ഞ് വരികയായിരുന്ന യദു മാമ്പള്ളി ഭാഗത്ത് ചാടുകയായിരുന്നു. നീന്തി മാറുകരയിലെത്താമെന്ന് പറഞ്ഞ് കനാലിൽ ചാടുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും യാദവിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്‌സിന്റെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു.

English Summary : youth missing in kuttyadi irrigation project canal