Friday, March 29, 2024
-Advertisements-
KERALA NEWSപ്ലസ് വൺ വിദ്യാർത്ഥിനിയെ മലപ്പുറത്തും,മംഗലാപുരത്തും എത്തിച്ച് പീഡിപ്പിച്ചു ; പത്തനംതിട്ടയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ മലപ്പുറത്തും,മംഗലാപുരത്തും എത്തിച്ച് പീഡിപ്പിച്ചു ; പത്തനംതിട്ടയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

chanakya news
-Advertisements-

പത്തനംതിട്ട : പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ ജിമ്മി തോമസ്,മെൽവിൻ മൈക്കിൾ,ജിഫിൻ ജോർജ് എന്നിവരാണ് അറസ്റ്റിലായത്.

മാർച്ച് പതിനെട്ടാം തീയതി പതിനാറുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തികൊണ്ടുപോയ പ്രതികൾ മലപ്പുറത്തും മംഗലാപുരത്തും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ജിഫിനാണ് പെൺകുട്ടിയെ കടത്തികൊണ്ടുപോയത്.

മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പോലീസ് ചോദ്യം ചെയ്യലിലാണ് ജിഫിന് പുറമെ ജിഫിന്റെ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചതായി അറിയുന്നത്.

English Summary : youth were arrested in the case of sexually assaulting a plus one student

-Advertisements-