Advertisements

നിലപാടിൽ മാറ്റമില്ല നേരത്തെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു ; സംഘപരിവാർ വേദിയിൽ വീണ്ടും സുജയ പാർവതി

കൊച്ചി : യുവം 2023 ലോഞ്ചിങ് പരിപാടിയിൽ മുഖ്യാതിഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം സുജയ പാർവതിയും. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിങ് കേരള സംഘടിപ്പിച്ച പരിപാടിയിലാണ് സുജയ പാർവതി പങ്കെടുത്തത്. രാജ്യത്തിൻറെ സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ,സാംസ്‌കാരിക മേഖലയിലെ ക്രിയാത്മകമായി ചിന്തിക്കുന്ന യുവതയുടെ കൂട്ടായ്മയാണ് വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിങ് കേരള.

Advertisements

പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ സുജയ പാർവതിയെ 24 ചാനലിൽ നിന്നും പുറത്താക്കിയത് വിവാദമായിരുന്നു. എന്നാൽ ഈ വേദിയിൽ അതിനെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്മാറുന്നില്ലെന്നും സുജയ പാർവതി പറഞ്ഞു.

English Summary : yuvam 2023 launch event sujaya parvathy with k surendran as chief guest

Advertisements

- Advertisement -
Latest news
POPPULAR NEWS