Saturday, May 18, 2024
-Advertisements-
NATIONAL NEWSകോവിഡ് 19: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് 19: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

chanakya news
-Advertisements-

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യമൊട്ടാകെ 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലാവധി തീരുന്ന നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ഉള്ള തീരുമാനം നാളെ അറിയാം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു.

മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്നുള്ള അഭിപ്രായമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നേക്കാം എന്നുള്ള സൂചനയുമുണ്ട്. നാളെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു ശേഷം മാത്രമേ സംസ്ഥാന സർക്കാരുകൾക്ക് ഇതുസംബന്ധിച്ചുള്ള കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ആകൂ.

-Advertisements-