Sunday, May 19, 2024
-Advertisements-
KERALA NEWSജയരാജന്റെ ഭാര്യ ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്ന സംഭവം ; വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ്

ജയരാജന്റെ ഭാര്യ ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്ന സംഭവം ; വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ്

chanakya news
-Advertisements-

തിരുവനന്തപുരം: ഇപി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങൾ തേടിക്കൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി കേരള ബാങ്കിന്റെ കണ്ണൂർ ശാഖയിൽ നിന്നും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി കഴിഞ്ഞു. ക്വറന്റിൻ ലംഘിച്ചുകൊണ്ട് ജയരാജന്റെ ഭാര്യ ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്ന സംഭവം വിവാദമായി മാറിയിരുന്നു. ക്വറന്റിന് കാലാവധി തീരും മുമ്പാണ് ഇന്ദിര കേരള ബാങ്ക് കണ്ണൂർ ശാഖയിൽ എത്തിയതെന്നും ലോക്കർ തുറന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് മാനേജർ കൂടിയായ ഇവർ ലോക്കർ തുറക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും വേണ്ടിയാണ് ബാങ്കിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ഇത് സംബന്ധിച്ചുള്ള കാര്യത്തിൽ വിശദമായ രീതിയിലുള്ള അന്വേഷണം നടത്താനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടർ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങളും അവസാനമായി ലോക്കർ തുറന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണം നടത്തും. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ഇ പി ജയരാജന്റെ മകൻ കൈപ്പറ്റിയത് സംബന്ധിച്ചുള്ള ആരോപണം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഭാര്യ ലോക്കർ തുറന്ന സംഭവം വിവാദമായിരിക്കുന്നത്. കഴിഞ്ഞ പത്താം തീയതി നടത്തിയ പരിശോധനയിലാണ് ഇ പി ജയരാജനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇരുവരും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

-Advertisements-