Sunday, May 19, 2024
-Advertisements-
KERALA NEWSഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരം താഴ്ത്താനുള്ള നടപടികളുമായി പിണറായി സർക്കാർ

ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരം താഴ്ത്താനുള്ള നടപടികളുമായി പിണറായി സർക്കാർ

chanakya news
-Advertisements-

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ എ ഡി ജി പി ആക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നടപടിയുമായി ബന്ധപ്പെട്ട നിർദ്ദേശം പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുക ആയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചെന്നാണ് പറയുന്നത്. അദ്ദേഹത്തോടുള്ള പ്രതികാരമായിട്ടാണ് ഇത്തരം ഒരു നടപടിയെന്നാണ് അറിയാൻ കഴിഞ്ഞത്.

സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയെന്നു ഉള്ളതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ സർവീസ് ഈ വർഷം മെയ്യിൽ അവസാനിക്കാൻ ഇരിക്കെ ഗുരുതരമായ വീഴ്ചകൾ ഉണ്ടെന്നു കാട്ടി ഇപ്പോൾ ഇത്തരം ഒരു നടപടിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ നടപടിയുടെ ഭാഗമായി ഡി ജി പി ജേക്കബ് തോമസിൽ നിന്നും ഒരു വട്ടം കൂടി വിശദീകരണം തേടുമെന്നാണ് പറയുന്നത്.

2015 ൽ ഡി ജി പി പദവിയിൽ എത്തിയ അദ്ദേഹം ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു പിണറായി സർക്കാരിനെ വിമർശിച്ചതിന്റെ ഭാഗമായി 2017 മുതൽ സസ്പെൻസ് ചെയ്തിരുന്നു. ശേഷം അദ്ദേഹം പുസ്തകം എഴുതിയത് ചൂണ്ടികാട്ടി വീണ്ടും അദ്ദേഹത്തിനെതിരെ സർക്കാർ നടപടിയെടുക്കുക ആയിരുന്നു. എന്നാൽ സസ്പെൻഷൻ കാലാവധി അവസാനിച്ചു കഴിഞ്ഞിട്ടും അദ്ദേഹത്തെ വീണ്ടും നിയമിക്കാനും സർക്കാർ തയ്യാറായില്ല. ശേഷം ട്രൈബുണലുമായി ബന്ധപ്പെട്ടു കൊണ്ട് മെറ്റൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എം ഡിയായി നിയമിക്കുക ആയിരുന്നു. ഇത്തരത്തിൽ ഉള്ള അച്ചടക്ക നടപടികൾ ഏറ്റുവാങ്ങേണ്ടി വരുന്ന ആദ്യ മുതിർന്ന ഐ പി എസ് ഓഫീസറാണ് ജേക്കബ് തോമസ്.

-Advertisements-