Monday, May 20, 2024
-Advertisements-
KERALA NEWSമലപ്പുറത്ത് ലോക്ക് ഡൗൺ ലംഘിച്ച് അന്യസംസ്ഥന തൊഴിലാളികൾ പ്രകടനം നടത്തി

മലപ്പുറത്ത് ലോക്ക് ഡൗൺ ലംഘിച്ച് അന്യസംസ്ഥന തൊഴിലാളികൾ പ്രകടനം നടത്തി

chanakya news
-Advertisements-

മലപ്പുറം: ലോക്ക് ഡൗൺ ലംഘിച്ച് മലപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളികൾ പ്രകടനം നടത്തി. ഇന്ന് രാവിലെയാണ് നൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ മുന്നറിയിപ്പില്ലാതെ കൂട്ടം ചേർന്ന് പ്രകടനം നടത്തിയത്. നാട്ടിലേക്ക് മടങ്ങാൻ സംവിധാനം ഒരുക്കണം എന്നാവിശ്യപെട്ടാണ് ഇവർ പ്രകടനം നടത്തിയത്.

സംഭവ സ്ഥലത്തെത്തിയ പോലീസ് ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്ന്ന് പോലീസ് ലാത്തി വീശി പ്രതിഷേധക്കാരെ പിരിച്ച് വിടുകയായിരുന്നു. നേരത്തെ പായിപ്പാടിയിൽ അന്യസംസ്ഥാന തൊഴിലാളികൾ സമാനമായി പ്രകടനം നടത്തിയിരുന്നു.

-Advertisements-