Sunday, May 19, 2024
-Advertisements-
KERALA NEWSമോൻസൺ മാവുങ്കൽ തട്ടിപ്പുകാരൻ ആണെന്ന് അറിയാതെയാണ് അയാളുമായി സൗഹൃദം സ്ഥാപിച്ചതെന്ന് അനിത പുല്ലയിൽ

മോൻസൺ മാവുങ്കൽ തട്ടിപ്പുകാരൻ ആണെന്ന് അറിയാതെയാണ് അയാളുമായി സൗഹൃദം സ്ഥാപിച്ചതെന്ന് അനിത പുല്ലയിൽ

chanakya news
-Advertisements-

കൊച്ചി : മോൻസൺ മാവുങ്കൽ തട്ടിപ്പുകാരൻ ആണെന്ന് അറിയാതെയാണ് അയാളുമായി സൗഹൃദം സ്ഥാപിച്ചതെന്ന് അനിത പുല്ലയിൽ. താൻ കാരണമാണ് ഇപ്പോൾ അയാളുടെ തട്ടിപ്പ് പുറത്ത് വന്നതെന്നും മുൻ ഡിജിപി ലോക്നാഥ് ബഹറയാണ് മോൻസൺ തട്ടിപ്പുകാരനാണെന്ന് തന്നോട് ആദ്യം പറഞ്ഞതെന്നും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ വനിത കോർഡിനേറ്ററായ വനിത പുല്ലയിൽ വ്യക്തമാക്കി.

തൃശൂർ സ്വദേശിയായ വനിത പുല്ലയിൽ ഇപ്പോൾ ഇറ്റലിയിലാണ് താമസം. പ്രവാസികൾ അനുഭവിക്കുന്ന സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുള്ളതെന്നും. തന്റെ ക്ഷണം സ്വീകരിച്ചാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് മോൻസൺ ന്റെ മ്യുസിയം കാണാൻ ലോക്നാഥ് ബഹ്‌റയും,മനോജ് എബ്രഹാമും പോയത്. എന്നാൽ അവിടം സന്ദർശിച്ച ശേഷം പിന്നീടൊരിക്കൽ കണ്ടപ്പോൾ മോൻസൺ തട്ടിപ്പുകാരാണെന്ന് ബെഹ്‌റ പറഞ്ഞതായും അനിത പുല്ലയിൽ പറഞ്ഞു.

തട്ടിപ്പിന് ഇരയായർ തന്നോട് സംസാരിച്ചപ്പോഴാണ് മോൻസൺ വലിയ തട്ടിപ്പുകാരനാണെന്ന് മനസിലായത്. നൽകിയ പണം നഷ്ടപ്പെടുമെന്ന ഭയത്തിലാണ് പലരും പരാതി നൽകാതിരുന്നത്. തട്ടിപ്പിനിരയായ ചിലരോട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനിത പുല്ലയിൽ പറഞ്ഞു.

മോൻസൺ നെ പരിചയപ്പെട്ടത് മൂന്ന് വർഷങ്ങൾക്ക് മുൻപാണെന്നും, തന്റെ പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് മോൻസൺ പങ്കെടുത്തിരുന്നതായും. അന്നേരം എടുത്ത ചിത്രങ്ങളാണ് പ്രചരിച്ചതെന്നും അനിത പുല്ലയിൽ പറഞ്ഞു. അനിയത്തിയുടെ വിവാഹാവശ്യത്തിനായി കരുതിയ പണം താൻ മോൻസൺ നു നൽകിയിട്ടുണ്ടെന്നും തട്ടിപ്പ് കാരനാണെന്ന് മനസ്സിലാക്കിയതോടെ അയാളിൽ നിന്നും അകന്നെന്നും അനിത പറഞ്ഞു.

-Advertisements-