Sunday, May 19, 2024
-Advertisements-
KERALA NEWSരാജ്യത്ത് ലോക്ക് ഡൗൺ മൂലം തടഞ്ഞത് 78000 കോവിഡ് മരണങ്ങളെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ

രാജ്യത്ത് ലോക്ക് ഡൗൺ മൂലം തടഞ്ഞത് 78000 കോവിഡ് മരണങ്ങളെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ

chanakya news
-Advertisements-

ഡൽഹി: കോവിഡ് ബാധിതരുടെ എണ്ണവും കോവിഡ് മരണവും ഉയരുന്ന സാഹചര്യത്തിൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണവുമായി ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ നാല് മാസത്തെ ലോക്ക് ഡൗൺ മൂലം 37,000 മുതൽ 788000 വരെ കോവിഡ് മരണം തടയാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 14 ലക്ഷം മുതൽ 29 ലക്ഷം വരെ കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്കാനും ലോക്ക് ഡൗൺ മൂലം സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസുലേഷൻ ബെഡ്ഡുകളും ഐസിയു ബെഡ്ഡുകളും ഉൾപ്പെടെ നിരവധി സൗകര്യങ്ങളാണ് വർധിപ്പിച്ചത്. പി പി ഇ കിറ്റ് എൻ 95 മാസ്ക്, വെന്റിലേറ്റർ തുടങ്ങിയവയും ഈ കാലയളവിൽ രാജ്യത്ത് കൂടുതലായി ഉത്പാദിപ്പിക്കാൻ സാധിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരവധി വഴികൾ കൈക്കൊണ്ടിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച 92071 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 1136 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 48.46 ലക്ഷമായി ഉയർന്നു. 79722 പേർ കോവിഡ് മൂലം മരണപ്പെടുകയും ഉണ്ടായിട്ടുണ്ട്. 9.86 ലക്ഷം പേർ ചികിത്സയിൽ കഴിയുകയും 37.80 ലക്ഷം പേർക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്.

-Advertisements-