Monday, May 20, 2024
-Advertisements-
KERALA NEWSവ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

കോഴിക്കോട് : വടകരയിൽ പലചരക്ക് കട നടത്തിയിരുന്ന വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശി രാജൻ (44) നെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പലചരക്ക് കടയ്ക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാജൻ ധരിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണമാല മോഷണം പോയിട്ടുണ്ട്. കടയ്ക്കുള്ളിൽ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്തു.

മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജന്റെ ബൈക്കും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

-Advertisements-