Sunday, May 19, 2024
-Advertisements-
KERALA NEWSശബരിമല നടയടച്ചപ്പോൾ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 95.35 കോടി രൂപ കൂടുതൽ

ശബരിമല നടയടച്ചപ്പോൾ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 95.35 കോടി രൂപ കൂടുതൽ

chanakya news
-Advertisements-

ശബരിമല: ഈ മണ്ഡലകാലം പൂർത്തീകരിച്ചു ശബരിമല നടയടച്ചപ്പോൾ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ വർദ്ധനവ്. 95.35 കോടി രൂപയാണ് കഴിഞ്ഞ വർഷത്തേക്കാൾ അധികമായി ഈ വർഷം ലഭിച്ചത്. ആകെ ഇത്തവണ വരുമാനമായി ലഭിച്ചത് 263.46 കോടി രൂപയാണ്.

കഴിഞ്ഞ വർഷത്തെ വരുമാനം 168.11 കോടിയായിരുന്നു. 2017-18 മണ്ഡലകാല സീസണിൽ 263.77 കോടി രൂപയായിരുന്നു വരുമാനം. ഈ മണ്ഡലകാലത്തെ കാണിക്കയായി കിട്ടിയ നാണയങ്ങൾ എണ്ണി തീർന്നിട്ടില്ല. അതുകൂടി എണ്ണി തീരുമ്പോൾ ഏകദേശം 8 കോടി രൂപയോളം കൂടി കിട്ടുമെന്ന് കരുതുന്നെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞത്.

-Advertisements-