Sunday, May 19, 2024
-Advertisements-
NATIONAL NEWSസംഘപരിവാറിൽ നിന്നും കനയ്യ കുമാറിനെ രക്ഷിച്ചത് സിപിഎം, ഇപ്പോൾ കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചു ;...

സംഘപരിവാറിൽ നിന്നും കനയ്യ കുമാറിനെ രക്ഷിച്ചത് സിപിഎം, ഇപ്പോൾ കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചു ; കനയ്യ കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

chanakya news
-Advertisements-

ചെന്നൈ : കനയ്യ കുമാർ വഞ്ചകനെന്ന് സിപിഐഎം ജനറൽ സെക്രട്ടറി ഡി. രാജ. കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പാർട്ടിയെയും കനയ്യ കുമാർ വഞ്ചിച്ചെന്ന് രാജ പറഞ്ഞു. സിപിഐഎം വിട്ട് കോൺഗ്രസ്സിൽ ചേർന്ന കനയ്യ കുമാറിനെതിരെ രൂക്ഷ വിമർശനമാണ് മുതിർന്ന നേതാവായ ഡി രാജ ഉന്നയിച്ചത്.

സംഘപരിവാർ ആക്രമണങ്ങളിൽ നിന്ന് കനയ്യ കുമാറിനെ സംരക്ഷിച്ചത് സിപിഐഎം ആണെന്നും. ഇപ്പോൾ പാർട്ടിയോട് ചെയ്തത് ചതിയാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ ദിവസങ്ങളായി കനയ്യ കുമാർ കോൺഗ്രസ്സിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എന്നാൽ സിപിഎം നേതൃത്വം അഭ്യുഹങ്ങളെ തള്ളിയിരുന്നു. ഇന്ന് ഉച്ചയോടെ കനയ്യകുമാർ പിരിഞ്ഞ് പോകുന്നതായി പാർട്ടിക്ക് കത്ത് നൽകിയിരുന്നു.

-Advertisements-