Monday, May 20, 2024
-Advertisements-
ENTERTAINMENT45000 മാസ വരുമാനമുള്ള സർക്കാർ ജോലി ഉപേക്ഷിച്ച് സിനിമ പിടിക്കാൻ ഇറങ്ങിയത് എന്തിനെന്ന് തുറന്ന് പറഞ്ഞ്...

45000 മാസ വരുമാനമുള്ള സർക്കാർ ജോലി ഉപേക്ഷിച്ച് സിനിമ പിടിക്കാൻ ഇറങ്ങിയത് എന്തിനെന്ന് തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

chanakya news
-Advertisements-

മലയാള സിനിമയിൽ കഥ, തിരക്കഥ, സംവിധാനം, അഭിനയം എല്ലാം കൂടി ഒരുമിച്ച് ചെയ്യുന്ന വളരെ ചുരുക്കം ചിലരെ ഇന്ന് മലയാളം സിനിമയിലുള്ളു. സിനിമയിലെ എല്ലാ മേഖലയിലും കൈ വെച്ച സന്തോഷ്‌ പണ്ഡിറ്റ്‌ എന്തിനാണ് നല്ല ഒരു സർക്കാർ ജോലി കളഞ്ഞിട്ട് സിനിമയിലേക്ക് വന്നത് എന്ന ആരാധികയുടെ ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകിയിരിക്കുകയാണ് സന്തോഷ്‌ പണ്ഡിറ്റ്‌.

മാസം 45000 രൂപ തനിക്ക് ലഭിക്കുന്ന ജോലിയായിരുന്നുവെന്നും എന്നാൽ അതിൽ പുതുമ ഒന്നും തോന്നിയില്ല. ഒരു സാധരണ മനുഷ്യൻ ജീവിതത്തിൽ എഴുനേൽക്കുന്നു, കഴിക്കുന്നു, ഉറങ്ങുന്നു, സെക്സ് എന്നിവ മാത്രമാണ് ജീവിതത്തിൽ നടക്കുന്നത്.

ഒരു സാധരണക്കാരൻ എന്നാൽ സിനിമയിലെ ജൂനിയർ ആര്ടിസ്റ്റിന് തുല്യമാണ്, നായകൻ ഡാൻസ് കളിക്കുമ്പോൾ അത്രെയും കഷ്ടപ്പെട്ട് അവരും കളിക്കുന്നു. ഒരുപക്ഷെ സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ചരമ കോളത്തിൽ പോലും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പേര് കാണാൻ സാധിക്കലായിരുന്നു ആ തീരുമാനമാണ് ഫേമസാകാൻ പ്രേരിപ്പിച്ചത് എന്നും പണ്ഡിറ്റ്‌ പറയുന്നു.

അധികം കഷ്ടപെടാതെ ഫേമസാകാൻ ക്രിക്കറ്റ്‌, രാഷ്ട്രീയം, സിനിമ മാത്രമായിരിന്നു മുന്നിൽ, ക്രിക്കറ്റിൽ അബദ്ധത്തിൽ സെഞ്ച്വറിയോ വിക്കെറ്റൊ നേടിയാൽ പ്രസിദ്ധനാകം, ഏത് നാലാം ക്ലാസുകാരനും മന്ത്രിയാകാം, 56 വയസ്സ് വരെ സർവീസിൽ ഇരുന്നാൽ ഒന്നേകാൽ കോടി രൂപയാകും അകെ സമ്പാദ്യം എന്നാൽ സിനിമയിൽ നടൻമാർ ഇരുപത് ദിവസം കൊണ്ട് 6 കോടി വരെ ഉണ്ടാക്കുന്നു അപ്പോളാണ് സൂപ്പർസ്റ്റാറാകാൻ തോന്നിയതെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു.

-Advertisements-