Sunday, May 19, 2024
-Advertisements-
NATIONAL NEWSതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ്സ് മുന്നേറ്റം,രാജസ്ഥാൻ ബിജെപി തിരിച്ച് പിടിക്കും ; എബിപി-സിവോട്ടർ...

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ്സ് മുന്നേറ്റം,രാജസ്ഥാൻ ബിജെപി തിരിച്ച് പിടിക്കും ; എബിപി-സിവോട്ടർ അഭിപ്രായ സർവേ ഫലം

chanakya news
-Advertisements-

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിടത്തും കോൺഗ്രസ്സ് അധികാരത്തിലെത്തുമെന്ന് എബിപി-സിവോട്ടർ അഭിപ്രായ സർവേ ഫലം. തെലങ്കാന,ഛത്തീസ്ഗഡ്,മധ്യപ്രദേശ് സംസ്ഥാങ്ങളിൽ കോൺഗ്രസ്സ് അധികാരത്തിലെത്തുമ്പോൾ രാജസ്ഥാൻ ബിജെപി തിരിച്ച് പിടിക്കുമെന്ന് സർവേ പ്രവചിക്കുന്നു.

അതേസമയം മിസോറാമിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ പറ്റില്ലെന്നും തൂക്ക് മന്ത്രി സഭയ്ക്കുള്ള സാധ്യതയും സർവേ പ്രവചിക്കുന്നു. 200 നിയമസഭാ സീറ്റുകളുള്ള രാജസ്ഥാനിൽ ബിജെപി മുന്നേറ്റമുണ്ടാക്കും എന്നാണ് സർവേ പ്രവചനം. 127 മുതൽ 137 സീറ്റ് വരെ ബിജെപി നേടുമെന്നും സർവേയിൽ പറയുന്നു. കോൺഗ്രസ്സ് 59 മുതൽ 69 സീറ്റ് വരെ നേടും.

മധ്യപ്രദേശിൽ 230 സീറ്റിൽ 113 സീറ്റ് മുതൽ 125 സീറ്റ് വരെ നേടി കോൺഗ്രസ്സ് അധികാരത്തിലെത്തും. ബിജെപിക്ക് 104 മുതൽ 116 സീറ്റ് വരെ ലഭിക്കും. നേരിയ മുൻതൂക്കമാണ് കോൺഗ്രസിന് സർവേ പ്രവചിക്കുന്നത്. തെലങ്കാനയിലെ കോൺഗ്രസ്സ് മുന്നേറ്റമുണ്ടാക്കുമെന്നാണ് സർവ്വേ പറയുന്നത്. നിലവിലെ ഭരണ കക്ഷിയായ ബിആർഎസ് 43 മുതൽ 55 വരെ സീറ്റ് നേടുമ്പോൾ കോൺഗ്രസ്സ് 48 മുതൽ 60 സീറ്റുകൾ വരെ നേടുമെന്ന് സർവേ പ്രവചിക്കുന്നു. ബിജെപി 5 മുതൽ 11 സീറ്റുകൾ വരെ നേടുമെന്നും സർവേ പറയുന്നു.

ഛത്തീസ്ഗഢിൽ കോൺഗ്രസ്സ് അധികാരം നിലനിർത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്. 90 സീറ്റിൽ 45 മുതൽ 51 സീറ്റുകൾ വരെ കോൺഗ്രസ്സ് നേടും. 39 മുതൽ 45 വരെ സീറ്റുകളാണ് ബിജെപിക്ക് സർവേ പ്രവചിക്കുന്നത്. എന്നാൽ മിസോറാമിൽ തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് സർവേ പ്രവചിക്കുന്നത്. ഒരു രാഷ്ട്രീയ കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് സർവ്വേ പ്രവചിക്കുന്നു. എബിപി ന്യൂസും സിവോട്ടറും സംയുക്തമായാണ് സർവേ നടത്തിയത്.

English Summary : abp-cvoter opinion polls 2023 telangana madhya pradesh mizoram chattisgarh

-Advertisements-