Sunday, May 19, 2024
-Advertisements-
KERALA NEWSഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി

ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി

chanakya news
-Advertisements-

കൊച്ചി : ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയ സംഭവത്തിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. മറ്റൊരു കേസിൽ തൃക്കാക്കര അസി.കമ്മീഷണർ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടയിൽ ഇടതുകൈത്തണ്ട മുറിച്ച് വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരാതി നൽകിയിരുന്നു.

എന്നാൽ വിജയകുമാർ ആത്മഹത്യ ശ്രമം നടത്തിയതായി തെളിയിക്കാൻ കഴിയുന്ന തെളിവുകൾ നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഒഴികയുള്ളവരുടെ സാക്ഷി മൊഴി വിജയകുമാറിന് അനുകൂലമായിരുന്നു.

കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് വിജയകുമാർ സ്വന്തം കൈത്തണ്ട മുറിച്ചെന്നായിരുന്നു കേസ്. അന്വേഷണത്തിനോട് സഹകരിക്കാതിരിക്കാനാണ് ഇത് ചെയ്തതെന്നും വാദമുണ്ടായിരുന്നു.

English Summary : actor vijayakumar acquitted in suicide attempt case

-Advertisements-