Saturday, May 18, 2024
-Advertisements-
ENTERTAINMENTCinemaതാൻ സർജറി ഒന്നും ചെയ്തിട്ടില്ല, ദൈവം തന്നത് നിലനിർത്തികൊണ്ട് പോകുന്നു ; വിമർശനങ്ങൾക്ക് മറുപടിയുമായി ചലച്ചിത്രതാരം...

താൻ സർജറി ഒന്നും ചെയ്തിട്ടില്ല, ദൈവം തന്നത് നിലനിർത്തികൊണ്ട് പോകുന്നു ; വിമർശനങ്ങൾക്ക് മറുപടിയുമായി ചലച്ചിത്രതാരം ഹണി റോസ്

chanakya news
-Advertisements-

ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഹണിറോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയരംഗത്തെത്തുന്നത്. പിന്നീട് റിങ് മാസ്റ്റർ, അഞ്ചു സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കുവാനും ഹണിയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നിരവധി തവണ ബോഡിഷെമിങ്ങിനിടയായ താരം അതിലൊന്നും തളരാറില്ല. ഇപ്പോൾ ഉദ്ഘാടന ചടങ്ങുകളുമായി വളരെ തിരക്കിലാണ് താരം.

ഈ അടുത്താണ് താരത്തിന്റെ സൗന്ദര്യം വെറുമൊരു വെച്ചുകെട്ടലാണെന്നും സർജറിയുമാണെന്നുള്ള ആരോപണം താരത്തിനെതിരെ ഉയർന്നുവന്നത്. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ എന്താണെന്നു തുറന്നുപറയുകയാണ് താരം. ഇത്തരം ഫീൽഡിലൊക്കെ വർക്ക് ചെയ്യുമ്പോൾ സൗന്ദര്യം നിലനിർത്തിക്കൊണ്ടുപോകേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷെ അതിനുവേണ്ടി താൻ സർജറിയൊന്നും ചെയ്തിട്ടില്ലെന്നാണ് താരം പറയുന്നത്.

തന്റെ സൗന്ദര്യം നിലനിർത്താൻ താൻ ചില പൊടികൈകൾ ചെയ്യാറുണ്ട്. കൂടാതെ ഡയറ്റും വർക്ക്ഔട്ടുകളും ചെയ്യാറുണ്ട്.ചില ട്രീറ്റ്‌ മെന്റുകൾ നടത്താറുണ്ട്. ഒരു നടിയെന്ന നിലയിൽ തന്റെ സൗന്ദര്യം നിലനിർത്താൻ തനിക്ക് അത് അത്യാവശ്യമാണെന്ന് ഹണിറോസ് പറയുന്നു. ആദ്യമായി സിനിമയിൽ സ്ലീവ്‌ലെസ് ഇട്ടപ്പോൾ താൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോഴാണ് തനിക്ക് മനസിലായത് താൻ ധരിക്കുന്ന വസ്ത്രത്തിനല്ല ആളുകളുടെ നോട്ടമാണ് കുഴപ്പമെന്നും താരം പറയുന്നു.

താൻ എന്തു ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്ക് മാത്രമാണ്. ദൈവം തന്ന സൗന്ദര്യം നില നിർത്തികൊണ്ടുപോകുക മാത്രമാണ് താൻ ചെയ്യുന്നത്. ആദ്യമൊക്ക തന്നെ കുറിച്ചുള്ള കമെന്റുകൾ വീട്ടുകാരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പക്ഷെ ഇപ്പൊ അതൊക്കെ ശീലമായി മാറി. ട്രോളുകളൊക്കെ തന്റെ മനസ്സിനെ കൂടുതൽ വേദനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും അത്രയ്ക്കും ആക്രമണങ്ങളാണ് ഈ അടുത്തായി തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് താരം പറയുന്നു.

English Summary : actress honey rose about dressing style

-Advertisements-