Sunday, May 19, 2024
-Advertisements-
ENTERTAINMENTCinemaരാവിലെ ഉണരല്ലേ എന്ന പ്രാർത്ഥനയോടെയാണ് താൻ കിടക്കുന്നത്, ജീവിതം മതിയായി ; കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ...

രാവിലെ ഉണരല്ലേ എന്ന പ്രാർത്ഥനയോടെയാണ് താൻ കിടക്കുന്നത്, ജീവിതം മതിയായി ; കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ തന്നെ സഹായിച്ചേനെ ചലച്ചിത്ര താരം മീന ഗണേഷ് പറയുന്നു

chanakya news
-Advertisements-

1976 മുതൽ മലയാള ചലച്ചിത്ര മേഖലയിലെ നിറസാനിധ്യമായിരുന്നു നടി മീനാ ഗണേഷ്. മോഹൻ ലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുനിര നായകന്മാരുടെ അമ്മയായും താരം അഭിനയിച്ചിട്ടുണ്ട്. പിൻഗാമി,ഈ പുഴയും കടന്ന്,മൈ ഡിയർ കരടി,ദാദ സാഹിബ്‌, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ അമ്മയായി അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചില ടെലിവിഷൻ പറമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ദയനീയമായ ജീവിതത്തെകുറിച്ച് പറയുകയാണ് മീനാ ഗണേഷ്. പലരും തന്നെ വിളിക്കാറുണ്ടായിരുന്നു. പക്ഷെ കുറച്ചുനാളുകളായി തനിക്കു ഒട്ടും വയ്യ. നടക്കാൻ പോലും പരസഹായം ആവശ്യമാണ്. മാനസിക പ്രശ്നംമൂലം ആരോഗ്യ കൂടുതൽ വഷളായിരിക്കുന്നു. മാനസിക ബുദ്ധിമുട്ട് എന്താണെന്ന് താൻ ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്ന് താരം പറയുന്നു.

അമ്മയുടെ പെൻഷൻകൊണ്ട് മരുന്നുവാങ്ങിക്കാൻ പറ്റുന്നു. മകൾ സഹായിക്കാറുണ്ട്. സീരിയൽ ഡയറക്ടർ ആയ മകൻ തൊട്ടടുത്തു വാടകയ്ക്ക് താമസിക്കുന്നു. തനിക്കു സഹായത്തിനു ഒരു സ്ത്രീ മാത്രമേയുള്ളുവെന്ന് താരം പറയുന്നു. ഭർത്താവ് മരിച്ചപ്പോൾ തന്റെ ബലം പോയി. ഇപ്പോൾ ജീവിച്ചു മതിയായി. മരിക്കാൻ ആഗ്രഹിക്കുകയാണ് ഇപ്പോൾ താൻ. ഇപ്പോൾ ജീവിതം മടുത്തു. ഒരുപാട് കഷ്ട്ടപെട്ടയിരിന്നു ജീവിച്ചത്. രാവിലെ ഉണരരുത് എന്ന് പ്രാർത്ഥിച്ചിട്ടാണ് എന്നും കിടക്കാറുള്ളത്. മണിയുടെ മരണം തന്നെ ഒരുപാട് തളർത്തി. കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും തന്നെ സഹായിക്കുമായിരുനെന്ന് താരം പറയുന്നു.

English Summary : actress meena ganeshan about kalabhavan mani

-Advertisements-