Sunday, May 19, 2024
-Advertisements-
ENTERTAINMENTCinemaഡ്രസ്സും ചെരിപ്പുമൊന്നും വാങ്ങാൻ കിട്ടില്ല, അയ്യായിരം രൂപയെങ്കിലും വേണം ഒരു ഷൂ ഉണ്ടാക്കാൻ ; ഉയരം...

ഡ്രസ്സും ചെരിപ്പുമൊന്നും വാങ്ങാൻ കിട്ടില്ല, അയ്യായിരം രൂപയെങ്കിലും വേണം ഒരു ഷൂ ഉണ്ടാക്കാൻ ; ഉയരം കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞ് അത്ഭുത ദ്വീപ് സിനിമയിലെ വില്ലൻ

chanakya news
-Advertisements-

മലയാളികൾക്ക് മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ചിത്രമാണ് അത്ഭുതദ്വീപ്. പ്രഥ്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രം 2005ൽ ആയിരുന്നു പുറത്തിറങ്ങിയത്. ഗിന്നസ് പക്രു, ജഗതി, കല്പ്പന, മല്ലിക കപൂർബിന്ദു പണിക്കർ, പൊന്നമ്മ ബാബു, ഇന്ദ്രൻസ് തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങൾ.കുള്ളന്മാരെ കഥാപാത്രമാക്കി അവതരിപ്പിച്ച ഈ ചിത്രം ഇന്നും മലയാളത്തിലെ കോമഡി ഹിറ്റ്‌പടങ്ങളിൽ ഒന്നാണ്.

തുമ്പൂർ ഷിബു, കാമാറൂദിൻ തുടങ്ങിയവരായിരുന്നുഉ യരം കൂടിയ നരബോജികളായ വില്ലൻമാരെ അവതരിപ്പിച്ചത്. അതിലെ ക്ലൈമാക്സ്‌ രംഗം വളരെ ഭംഗിയായി അവതരിപ്പിക്കാൻ അവർക്ക് സാധിട്ടുണ്ട്.ഇപ്പോഴിതാ അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ വില്ലനായ ഷിബു തന്റെ ജീവിതത്തെകുറിച്ചും ഉയരം കൊണ്ടുള്ള ബുദ്ധിമുട്ടികളെ കുറിച്ചും പറയുകയാണ്. സിനിമയിലെന്നപോലെ യഥാർത്ഥ ജീവിതത്തിലും വളരെ ഉയരം കൂടിയ വ്യക്തിയാണ് ഷിബു.

പന്ത്രണ്ടു വയസ്സുമുതലേ അത്യാവശ്യം ഉയരം തനിക്കുണ്ടായിരുനെന്ന് ഷിബു പറയുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ വളരെ അപകർഷതാ ബോധമായിരുന്നു. ഉയരം കാരണം സ്കൂളിൽ പോകാനൊക്കെ മടിയായിരുന്നു. ആ കാലഘട്ടം കഴിഞ്ഞപ്പോൾ തൃശ്ശൂർ കുന്നംകുളത്തിൽ ഒരു ടോൾ മാൻ അസോസിയേഷൻ രൂപീകരിച്ചു. ഇരിക്കാറുള്ള പല കസേരകളും ഒടിഞ്ഞു പോകാറുണ്ടായിരുന്നു. അത് കണ്ട് അസോസിയേഷൻ മെമ്പർ ആയ സുഹൃത്ത് തനിക്കുവേണ്ടി ഒരു കസേര തന്നെ സമ്മാനമായി പണിതു തന്നെന്ന് ഷിബു പറയുന്നു.

വസ്ത്രങ്ങളും ചെരുപ്പുകളും റെഡിമേടായി കിട്ടാറില്ല. പതിനാറു സൈസിന്റെ ഷൂ അയ്യായിരം രൂപയ്ക്ക് തയ്ച്ചുണ്ടാക്കി. ഷർട്ടും പാന്റ്സും അളവെടുത്തു തന്നെ തൈക്കണം.ആദ്യമൊക്കെ ഈ ഉയരം വളരെ ബുദ്ധിമുട്ടായിരുന്നു. തന്നേക്കാളും ഉയരം കൂടുതലുള്ള ആളുകളും സംഘടനയിൽ ഉണ്ട്.പക്ഷെ ഇപ്പോൾ താൻ വളരെ സന്തോഷവാനാണെന്ന് താരം പറയുന്നു.

ഏഴ് അടി ഉയരവും നാലടി വീഥിയുമുള്ള കട്ടിൽ ആണ് ഉപയോഗിക്കാറുള്ളത്. വണ്ടിയുടെ സീറ്റും ഉയരത്തിനനുസരിച്ചു അഡ്ജസ്റ്റ് ചെയ്തുവച്ചിട്ടുണ്ട്. ഉയരമുള്ള വണ്ടികളാണ് ഉപയോഗിക്കുന്നത്. ഉയരം ഞങ്ങൾക്ക് വിമാനം ദൈവം ഞങ്ങൾക്ക് വരദാനം എന്നാണ് തങ്ങളുടെ സംഘടനയുടെ അപ്തവാക്യമെന്ന് ഷിബു പറയുന്നു. ഇപ്പോൾ ഇരുപത്തിയഞ്ചു വർഷമായി സംഘടന തുടങ്ങിട്ട്. കേരളത്തിലും തമിഴ് നാട്ടിലും കർണ്ണാട്ടകയിലുമായി സ്പെഷ്യൽ ഡ്യൂട്ടികൾ കിട്ടാറുണ്ട്. മൂവായിരത്തോളം അംഗങ്ങൾ പുതുതായി ചേർന്നിട്ടുണ്ട്. അതൊക്കെയാണ് ഇപ്പോൾ തനിക്ക് കൂടുതൽ സന്തോഷമെന്ന് ഷിബു പറയുന്നു.

English Summary : albhutha dweep movie villain

-Advertisements-