Sunday, May 19, 2024
-Advertisements-
NATIONAL NEWSരാമജന്മഭൂമി പ്രക്ഷോഭങ്ങൾക്ക് കരുത്തേകി ; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിന് രാമായണം സീരിയലിലെ രാമനും സീതയ്ക്കും ക്ഷണം

രാമജന്മഭൂമി പ്രക്ഷോഭങ്ങൾക്ക് കരുത്തേകി ; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിന് രാമായണം സീരിയലിലെ രാമനും സീതയ്ക്കും ക്ഷണം

chanakya news
-Advertisements-

യുപി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിന് ക്ഷണിക്കപ്പെട്ട എണ്ണായിരം പേരിൽ സീരിയൽ താരങ്ങളും. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത രാമായണം സീരിയലിൽ രാമൻ ആയി വേഷമിട്ട അരുൺ ഗോവിൽ, സീതയായി വേഷമിട്ട ദീപിക ചിഖ്‌ലിയ എന്നിവരെയാണ് ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്. രാമക്ഷേത്രത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരാൻ രാമായണം സീരിയലിനെ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

സീരിയൽ താരങ്ങൾക്ക് പുറമെ സിനിമ താരം അമിതാബ് ബച്ചൻ, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി,സച്ചിൻ ടെണ്ടുൽക്കർ വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

രാമജന്മ ഭൂമിയുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപെട്ട അമ്പത് കർസേവകരുടെ ബന്ധുക്കളേയും ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, നാലായിരത്തോളം സന്യാസിമാർ, ശാസ്ത്രജ്ഞർ തുടങ്ങിയവരേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

അഞ്ച് വയസുള്ള കുട്ടിയുടെ രൂപത്തിലാണ് രാമ വിഗ്രഹം പ്രതിഷ്ഠിക്കുക. രാജസ്ഥാൻ, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന കല്ലുകൾ ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അടുത്ത ജനുവരി 22 നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

English Summary : ayodhya rama temple

-Advertisements-