മഹാരാഷ്ട്ര : പൂനെയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തിൽ പന്ത് തട്ടി പതിനൊന്നുകാരന് ദാരുണാന്ത്യം. പൂനെ സ്വദേശി ശൗര്യ (11) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കൂട്ടുകാരൻ അടിച്ച പന്ത് ശൗര്യയുടെ ജനനേദ്രിയത്തിൽ തട്ടുകയായിരുന്നു. പന്ത് കൊണ്ട് കുഴഞ്ഞ് വീണ ശൗര്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
English Summary : ball hit private part while playing cricket