Saturday, May 18, 2024
-Advertisements-
KERALA NEWSനടത്തത്തിൽ സംശയം തോന്നി പരിശോധന ; കോഴിക്കോട് അടിവസ്ത്രത്തിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ...

നടത്തത്തിൽ സംശയം തോന്നി പരിശോധന ; കോഴിക്കോട് അടിവസ്ത്രത്തിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

chanakya news
-Advertisements-

മലപ്പുറം : കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവി (32) ആണ് പിടിയിലായത്. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരാണ് അസ്മ ബീവിയെ പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രെസ്സ് വീമാനത്തിൽ ദുബായിൽ നിന്ന് എത്തിയ അസ്മ ബീവി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അസ്മ ബീവിയുടെ നടത്തത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ സ്വർണം മിശ്രിത രൂപത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. 2031 ഗ്രാം തൂക്കം വരുന്ന രണ്ട് പാക്കറ്റുകളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

English Summary : customs caught a 32 year old woman with gold hidden in undergarments in karipur

-Advertisements-