Sunday, May 19, 2024
-Advertisements-
KERALA NEWSആറ് പെൺകുട്ടികൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത് ; എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതയായ ഇരുപത്തിമൂന്നുകാരി പ്രസവിച്ചു

ആറ് പെൺകുട്ടികൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത് ; എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ അവിവാഹിതയായ ഇരുപത്തിമൂന്നുകാരി പ്രസവിച്ചു

chanakya news
-Advertisements-

കൊച്ചി : ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. കൊല്ലം സ്വദേശിനിയും അവിവാഹിതയുമായ ഇരുപത്തിമൂന്നുകാരിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. ഞായറാഴ്ച രാവിലെ കലൂർ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഹോസ്റ്റൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി ആറ് പേരടങ്ങുന്ന മുറിയിലാണ് താമസിച്ചിരുന്നത്. ദിവസങ്ങൾക്ക് മുൻപ് ചില ശാരീരിക അസ്വസ്ഥകൾ യുവതി കാണിച്ചിരുന്നതായും എന്നാൽ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും കൂടെ താമസിച്ചിരുന്ന പെൺകുട്ടികൾ പറയുന്നു. ഞായറാഴ്ച രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ പെൺകുട്ടികൾ ബലം പ്രയോഗിച്ച് തുറന്നപ്പോൾ കയ്യിൽ കുഞ്ഞിനേയും പിടിച്ച് നിൽക്കുന്ന യുവതിയെയാണ് കണ്ടത്. തുടർന്ന് ഹോസ്റ്റൽ അധികൃതരേയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

അതേസമയം കൊല്ലം സ്വദേശിയായ യുവാവിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി. യുവാവിന്റേയും യുവതിയുടെയും മാതാപിതാക്കളെ പോലീസ് വിവരമറിയിച്ചു. സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

English Summary : kaloor ladies hostel latest news

-Advertisements-