Sunday, May 19, 2024
-Advertisements-
KERALA NEWSഅർദ്ധ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് ; മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങി മരിക്കില്ല,...

അർദ്ധ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് ; മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങി മരിക്കില്ല, അനുവിന്റെ മരണത്തിൽ ദുരൂഹത

chanakya news
-Advertisements-

കോഴിക്കോട് : പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പേരാമ്പ്ര വാളൂർ സ്വദേശിനി അനു (26) നെയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വന്തം വീട്ടിലായിരുന്ന അനുവിനെ തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ കാണാതാവുകയായിരുന്നു. മൃതദേഹം അർദ്ധ നഗ്നമായ നിലയിലാണ് കണ്ടെത്തിയത്. കൂടാതെ അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.

മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങി മരിക്കാനുള്ള സാധ്യത കുറവാണെന്നും അനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. അനുവിനെ കാണാതായതിന് പിന്നാലെ തോട്ടിന് സമീപത്തൊക്കെ തിരച്ചിൽ നടത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.

അതേസമയം അനുവിനെ കാണാതായതിന് ശേഷം സമീപ പ്രദേശങ്ങളിൽ ഒരു യുവാവ് കറങ്ങി നടന്നതായി പ്രദേശവാസികൾ പറയുന്നു. അനു ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നും ഭർത്താവുമായോ വീട്ടുകാരുമായോ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. അന്വേഷണം ആവിശ്യപ്പെട്ട് അനുവിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

English Summary : kozhikode perambra anus murder case

-Advertisements-