Monday, May 20, 2024
-Advertisements-
KERALA NEWSസർക്കാർ ബോട്ടിൽ ഡ്രൈവർ ഇല്ല, കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ നടത്തിയത് ഏറെ വൈകി ;...

സർക്കാർ ബോട്ടിൽ ഡ്രൈവർ ഇല്ല, കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ നടത്തിയത് ഏറെ വൈകി ; പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ എസ്എഫ്ഐ നേതാവ് മുങ്ങി മരിച്ചു

chanakya news
-Advertisements-

തൃശൂർ : പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ എസ്എഫ്ഐ നേതാവ് മുങ്ങി മരിച്ചു. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യഹിയയെ കാണാതാവുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രാത്രി പതിനൊന്ന് മണിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ആറരയോടെ കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ നടത്തിയത് ഒൻപത് മണിയോടെ. തിരച്ചിൽ നടത്താൻ ബോട്ട് ലഭിക്കാത്തതാണ് വൈകാൻ കാരണമായത്. വനംവകുപ്പിന്റെ കീഴിലുള്ള ബോട്ടിൽ ഡ്രൈവർ ഇല്ലാത്തതും തിരിച്ചടിയായി. വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ എംഎസ്‌സി ബോട്ടണി വിദ്യാർത്ഥിയായ മുഹമ്മദ് യാഹിയ എസ്എഫ്ഐ യുടെ കോളേജ് യൂണിറ്റ് സെക്രട്ടറിയുമാണ്. കേരളം വനഗവേഷണത്തിന് ഇന്റെൺഷിപ്പ് ചെയ്യാൻ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

English Summary : maharajas college student who went missing in peechi dam has been found

-Advertisements-