Saturday, May 18, 2024
-Advertisements-
ENTERTAINMENTCinemaപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും പ്രിയപെട്ടവനാണ് സുരേഷ് ഗോപി, അദ്ദേഹം വന്നാൽ തൃശൂരിന്റെ മുഖഛായ തന്നെ മാറും...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും പ്രിയപെട്ടവനാണ് സുരേഷ് ഗോപി, അദ്ദേഹം വന്നാൽ തൃശൂരിന്റെ മുഖഛായ തന്നെ മാറും ; മേജർ രവി

chanakya news
-Advertisements-

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളിലൊരാളാണ് സുരേഷ് ഗോപി. മികച്ച നടനായും ഗായകനായും പ്രേക്ഷകമനസ്സിൽ ഇടം നേടാൻ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. 2016 ൽ രാജ്യസഭ അംഗമാകുവാനും താരത്തിന് സാധിച്ചു. സുരേഷ് ഗോപിയെകുറിച്ച് മേജർ രവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്.

പല രാജ്യസഭ എംപിമാരും ഇവിടുന്ന് പോകുന്നുണ്ട്. അവരൊക്കെ കാര്യമായിട്ട് ഒന്നും ചെയ്യുന്നില്ല. ചെയ്യാൻ അവർക്ക് പറ്റുന്നില്ല. പക്ഷെ സുരേഷ് ഗോപി അങ്ങനെയല്ല. അഭിനയിച്ച സിനിമയിക്കൊക്കെ സുരേഷ് ഗോപി കൂടുതൽ പ്രതിഫലം ചോദിക്കാറുണ്ടെന്ന് പലരും പറയുന്നു. അത് ശരിയായിരിക്കാം. പക്ഷെ വാങ്ങിക്കുന്നതിന്റെ പകുതി മകളുടെ ചാരിറ്റി ഓർഗനൈസേഷന്റെ പേരിലാണ് വാങ്ങിക്കുന്നത്. പല സ്ഥലത്തും ഗവർമെന്റിന്റെ ഫണ്ട്‌ തികയാതെ വരുമ്പോൾ അദ്ദേഹം സ്വന്തം ചാരിറ്റി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ എടുത്ത് കൊടുത്തിട്ടുള്ളത് തനിക്കറിയാമെന്ന് മേജർ രവി പറയുന്നു.

ആദിവാസി സ്ഥലങ്ങളായ വയനാട്ടിലും പാലക്കാടും അട്ടപ്പടിയിലുമൊക്കെ സുരേഷ് ചെയ്തിട്ടുള്ള പ്രവർത്തികൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ലെന്ന് മേജർ രവി പറയുന്നു. സുരേഷ് ഗോപിയെ പലരും ട്രോളിയിട്ടുണ്ട്. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പ്രിയപെട്ടവനാണ് അദ്ദേഹമെന്ന് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം വന്നാൽ തൃശ്ശൂരിന്റെ മുഖചായ തന്നെ മാറ്റും. അത് തനിക്കു ഉറപ്പുള്ള കാര്യമാണെന്ന് മേജർ രവി പറയുന്നു. അതിന്റെ ബെനിഫിറ്റ് മുഴുവൻ തൃശ്ശൂർകാർക്കാണ്.

അദ്ദേഹം സിനിമയിൽ അഭിനയിച്ചു കിട്ടുന്ന കാശുകൊണ്ട് ആളുകളെ സഹായിക്കുന്നു. പക്ഷെ അദ്ദേഹത്തെ എംപി ആക്കാതെ വിട്ടുകഴിഞ്ഞാൽ എത്രകാലം അദ്ദേഹതിന് നിങ്ങളെ സഹായിക്കാൻ സാധിക്കുമെന്നാണ് മേജർ രവി പറയുന്നത്.

English Summary : major ravi about suresh gopi

-Advertisements-