Sunday, May 19, 2024
-Advertisements-
NATIONAL NEWSനാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയിൽ പ്രാചീന വൈദ്യശാസ്ത്ര പ്രതിഭയായ ധന്വന്തരിയുടെ ചിത്രം ചേർത്തു

നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയിൽ പ്രാചീന വൈദ്യശാസ്ത്ര പ്രതിഭയായ ധന്വന്തരിയുടെ ചിത്രം ചേർത്തു

chanakya news
-Advertisements-

ഡൽഹി : നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയിൽ പ്രാചീന വൈദ്യശാസ്ത്ര പ്രതിഭയായ ധന്വന്തരിയുടെ ചിത്രം ചേർത്തു. ഇന്ത്യയ്ക്ക് പകരം ഭാരത് എന്നും മാറ്റം വരുത്തിയിട്ടുണ്ട്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്.

ലോഗോ മാറ്റിയതുമായി ബന്ധപ്പെട്ട് മെഡിക്കൽ കമ്മീഷൻ ഇതുവരെ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. ഇന്ത്യ എന്ന പേരിന് പകരം ഭാരതം എന്ന് കൂടി അഭിസംബോധന ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നയത്തിന്റെ ഭാഗമായാണോ പുതിയ ലോഗോ എന്നും വ്യക്തമല്ല.

അതേസമയം നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ നിന്നും അശോകസ്തംഭം നീക്കിയാണ് ധന്വന്തരിയുടെ ചിത്രം ചേർത്തതെന്നും വിമർശനം ഉയരുന്നുണ്ട്.

English Summary :national medical commision new logo

-Advertisements-