Sunday, May 19, 2024
-Advertisements-
NATIONAL NEWSപത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിൽ അജ്ഞാതന്റെ വെടിയേറ്റ് മ,രിച്ചു

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിൽ അജ്ഞാതന്റെ വെടിയേറ്റ് മ,രിച്ചു

chanakya news
-Advertisements-

ന്യൂഡൽഹി : പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. നിരോധിത തീവ്രവാദ സംഘടനായ ജെയ്ഷെ മുഹമ്മദ് അംഗമായിരുന്നു. പത്താൻകോട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ഭീകരരെ ആക്രമണത്തിനായി പത്താൻകോട്ടിലേക്ക് അയച്ചതും ഷാഹിദ് ലത്തീഫ് ആയിരുന്നു.

1994 ൽ ഇന്ത്യയിൽവെച്ച് അറസ്റ്റിലായ ഷാഹിദ് ലത്തീഫിനെ 2010 ൽ വാഗാ അതിർത്തി വഴി പാകിസ്താന് കൈമാറിയിരുന്നു. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും പ്രതിയാണ് ഷാഹിദ് ലത്തീഫ്.

English Summary : pathankot attack mastermind shahid latif killed by unidentified gunmen in pak

-Advertisements-