Sunday, May 19, 2024
-Advertisements-
ENTERTAINMENTCinemaഅനിലയുമായുള്ള ബന്ധത്തെ തുടർന്ന് ഭാര്യ പിണങ്ങിപ്പോയി, തന്റെ ജീവിതം നശിപ്പിച്ചത് അനിലയാണെന്ന് സുദർശനപ്രസാദ്‌ ഉറച്ച് വിശ്വസിച്ചു...

അനിലയുമായുള്ള ബന്ധത്തെ തുടർന്ന് ഭാര്യ പിണങ്ങിപ്പോയി, തന്റെ ജീവിതം നശിപ്പിച്ചത് അനിലയാണെന്ന് സുദർശനപ്രസാദ്‌ ഉറച്ച് വിശ്വസിച്ചു ; പയ്യന്നൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

chanakya news
-Advertisements-

കണ്ണൂർ : പയ്യന്നൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മാതമംഗലം കോയിപ്ര സ്വദേശി ബിജുവിന്റെ ഭാര്യ അനില (33) ആണ് മരിച്ചത്. അനിലയുടെ സുഹൃത്ത് കുറ്റൂർ സ്വദേശി സുദർശന പ്രസാദ് (34) നെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനിലയെ കൊലപ്പെടുത്തിയ ശേഷം സുദർശൻ ജീവനൊടിക്കിയതാണെന്ന് വ്യക്തമായത്.

സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ. സുദർശനും അനിലയും സ്കൂൾ കാലം തൊട്ട് അടുപ്പത്തിലായിരുന്നു. വിവാഹ ശേഷവും ഇരുവരും ബന്ധം മുന്നോട്ട് കൊണ്ടുപോയിരുന്നു. അനിലയുമായുള്ള സുദർശന പ്രസാദിന്റെ ബന്ധം മനസിലാക്കിയ ഭാര്യ പിണങ്ങി പോവുകയും ചെയ്തു. അനിലായാണ് തന്റെ കുടുംബ ജീവിതം നശിപ്പിച്ചതെന്ന് വിശ്വസിച്ച സുദർശന പ്രസാദ് അനിലയെ കഴിഞ്ഞ ദിവസം നോക്കാൻ ഏൽപ്പിച്ച വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു.

അന്നൂരിലെ വീട്ടുടമസ്ഥൻ വിനോദയാത്ര പോകുന്നതിനായി സുദർശൻ പ്രസാദിനെ വീട് ഏൽപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടുടമസ്ഥനും കുടുംബവും വിനോദയാത്ര പോയി. ശനിയാഴ്ച പതിനൊന്ന് മണിയോടെയാണ് സുദർശന പ്രസാദ് അനിലയെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നത്.

വീട്ടിലെത്തിയ അനിലയുടെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ്‌ അനില മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൃത്യം നടത്തിയ ശേഷം സ്ഥലംവിട്ട സുദർശന പ്രസാദ് കടയിൽ നിന്നും കയർ വാങ്ങിയ ശേഷം റബർ തോട്ടത്തിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.

English Summary : payyannur anila murder case

-Advertisements-