Sunday, May 19, 2024
-Advertisements-
NATIONAL NEWSമിസോറാം.മധ്യപ്രദേശ്,തെലങ്കാന,രാജസ്ഥാൻ,ഛത്തീസ്ഗഢ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു

മിസോറാം.മധ്യപ്രദേശ്,തെലങ്കാന,രാജസ്ഥാൻ,ഛത്തീസ്ഗഢ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു

chanakya news
-Advertisements-

ന്യൂഡൽഹി : മിസോറാം.മധ്യപ്രദേശ്,തെലങ്കാന,രാജസ്ഥാൻ,ഛത്തീസ്ഗഢ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. ഛത്തീസ്‌ഗഢിൽ രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. മറ്റുള്ള സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടത്തിലാകും തിരഞ്ഞെടുപ്പ് നടക്കുക.

ഛത്തീസ്ഗഡിൽ നവംബർ ഏഴിന് ആദ്യഘട്ടവും നവംബർ പതിനേഴിന് രണ്ടാം ഘട്ടവും ആണ് തിരഞ്ഞെടുപ്പ് നടക്കുക. മിസോറാമിൽ നവംബർ ഏഴിന് തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശിൽ നവംബർ പതിനേഴിനാണ് തിരഞ്ഞെടുപ്പ് നടക്കുക.

രാജസ്ഥാനിൽ നവംബർ മുപ്പതിന് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, നവംബർ മുപ്പത്തിന് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ നടത്തിയ വാർത്ത സമ്മേളത്തിൽ വ്യക്തമാക്കി.

English Summary : rajasthan madhya pradesh mizoram chhattisgarh telangana elections date

-Advertisements-