Monday, May 20, 2024
-Advertisements-
KERALA NEWSAlappuzha Newsവീഡിയോ കോൾ ചെയ്ത് ഒരു രംഗം അഭിനയിക്കാൻ ആവിശ്യപെടും അടുത്ത രംഗത്തിന് വസ്ത്രം മാറാൻ ആവശ്യപ്പെടും...

വീഡിയോ കോൾ ചെയ്ത് ഒരു രംഗം അഭിനയിക്കാൻ ആവിശ്യപെടും അടുത്ത രംഗത്തിന് വസ്ത്രം മാറാൻ ആവശ്യപ്പെടും ; സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ നഗ്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

ആലപ്പുഴ : കായംകുളത്ത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം ശക്തികുളങ്ങര സ്വദേശി മുഹമ്മദ് ഹാരിസ് (36) ആണ് അറസ്റ്റിലായത്. കായംകുളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നിർമ്മാതാവാണെന്ന വ്യാജേന സ്കൂളിലെ അധ്യാപകരുമായി സഹൃദം സ്ഥാപിക്കുന്ന യുവാവ് പിന്നീട് അഭിനയിക്കാൻ താൽപ്പര്യമുള്ള പെൺകുട്ടികളുടെ മൊബൈൽ നമ്പർ ഒഡീഷൻ നടത്താനാണെന്ന് പറഞ്ഞ് അധ്യാപകനിൽ നിന്നും വാങ്ങുകയും പെൺകുട്ടികളെ വിളിച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയുമായിരുന്നു.

പെൺകുട്ടികളെ വീഡിയോ കോൾ ചെയ്ത് ഒരു രംഗം അഭിനയിച്ച് കാണിക്കാൻ പറയുകയും, അടുത്ത രംഗം അഭിനയിക്കാൻ ഡ്രസ്സ് മാറണമെന്ന് ആവശ്യപ്പെടുകയും ഇതനുസരിച്ച് ഡ്രസ്സ് മാറുന്ന പെകുട്ടികളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയുമായിരുന്നു.

നിരവധി പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായാണ് വിവരം. ഇത് പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതി.

English Summary : young man was arrested for filming nude scenes of female students

-Advertisements-