Saturday, May 18, 2024
-Advertisements-
NATIONAL NEWSMumbai Newsഅടിവസ്ത്രത്തിൽ ഒളിപ്പിച്ച് 18 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച അഫ്ഘാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 18 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച അഫ്ഘാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ

chanakya news
-Advertisements-

മുബൈ : അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച അഫ്ഘാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ. അഫ്ഗാനിസ്ഥാൻ കോൺസുൽ ജനറൽ സാക്കിയ വർദക്കാണ് പിടിയിലായത്. ഡയറക്ട്രേറ്റ് ഓഫ് ഇന്റലിജൻസ് ആണ് പിടികൂടിയത്. സാക്കിയയുടെ പക്കൽ നിന്നും 18.6 കോടി രൂപ വില വരുന്ന സ്വർണം പിടിച്ചെടുത്തു. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ഏപ്രിൽ 25 നാണ് സ്വർണം കടത്തുന്നതിനിടെ സാക്കിയ പിടിയിലായത്. ദുബായിൽ നിന്ന് വന്ന എമിറേറ്റ്സ് വീമാനത്തിലാണ് സാക്കിയ മുംബൈയിലെത്തിയത്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞ് നിർത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മകനോടൊപ്പം ഗ്രീൻ ചാനൽ വഴി പുറത്ത് കടന്ന സാക്കിയയെ വീമാനത്താവളത്തിന് പുറത്ത് വെച്ച് പരിശോധിക്കുകയായിരുന്നു. പ്രത്യേക മുറിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ്. ലെഗ്ഗിൻസിന് അകത്ത് നിന്നും സ്വർണം കണ്ടെത്തിയത്.

English Summary : zakkia wardak gold smuggle

-Advertisements-