Thursday, May 2, 2024
-Advertisements-
KERALA NEWSഅമ്മയുടെ വേർപാട് താങ്ങാനായില്ല മകൻ ആറ്റിൽ ചാടി ജീവനൊടുക്കി

അമ്മയുടെ വേർപാട് താങ്ങാനായില്ല മകൻ ആറ്റിൽ ചാടി ജീവനൊടുക്കി

chanakya news
-Advertisements-

ചാത്തന്നൂർ : അമ്മ മരിച്ച ദുഃഖം താങ്ങനായില്ല മകൻ ആറ്റിൽ ചാടി ജീവനൊടുക്കി. ചാത്തന്നൂർ സ്വദേശി ശ്രീരാഗാണ് (27) ഇന്നലെ ഉച്ചയോടെ ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കിയത്. ഈ മാസം 12ന് ശ്രീരാഗിന്റെ മാതാവ് സുധർമണി (52) മരണപ്പെട്ടിരുന്നു. ആന്ധ്രയിൽ ജോലിചെയ്ത് വരികയായിരുന്ന ശ്രീരാഗ് അമ്മയുടെ മരണ വിവരം അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുധർമണിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ചൊവ്വാഴ്ച സഞ്ചയനം നടക്കാനിരിക്കെയാണ് ശ്രീരാഗ് ജീവനൊടുക്കിയത്. അമ്മയുടെ മരണം ശ്രീരാഗിനെ മാനസികമായി തളർത്തിയതായി കുടുംബാംഗങ്ങൾ പറയുന്നു. നാട്ടിൽ എത്തിയത് മുതൽ വളരെ ദുഖിതനും അസ്വസ്ഥനും ആയിരുന്നു ശ്രീരാഗെന്നും കുടുംബം പറയുന്നു.

തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപത്തുള്ള കുമ്മല്ലൂർ പാലത്തിലെത്തി ആറ്റിലേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലൊടുവിൽ ശശ്രീരാഗിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

-Advertisements-