Thursday, May 2, 2024
-Advertisements-
INTERNATIONAL NEWSഇന്ത്യയിൽ 130 കോടി ജനങ്ങൾ: എന്നിട്ടും മരണം ആയിരത്തോളം മാത്രം, അത്ഭുതത്തോടെ അമേരിക്കൻ മാധ്യമം

ഇന്ത്യയിൽ 130 കോടി ജനങ്ങൾ: എന്നിട്ടും മരണം ആയിരത്തോളം മാത്രം, അത്ഭുതത്തോടെ അമേരിക്കൻ മാധ്യമം

chanakya news
-Advertisements-

കൊറോണ വൈറസ് വ്യാപനം മൂലം ലോകരാഷ്ടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു വീഴുമ്പോൾ 130 കോടിയോളം ജനങ്ങളുള്ള ഇന്ത്യയിൽ മരണം 1000 താഴെ മാത്രമെന്നുള്ളത് ഞെട്ടലോടെ റിപ്പോർട്ട്‌ ചെയ്തു അമേരിക്കൻ മാധ്യമം. ഇത് സംബന്ധിച്ചു അമേരിക്കൻ മാധ്യമമായ സി എൻ എൻ ലേഖകയായ ജൂലിയ ഹോളിങ് ആണ് വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ സമയോചിതമായ ഇടപെടലിലൂടെ വൈറസ് വ്യാപനത്തെ പിടിച്ചു നിർത്തിയെന്ന് വാർത്തയിൽ പറയുന്നു. കോവിഡ് വൈറസ് പടരുന്നതിന്റെ തുടക്കം മുതലേ ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും വൈറസ് വ്യാപനം തടയുന്നതിന് ഗുണകരമായെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കൂടാതെ നിർണ്ണായകമായ ഒരു തീരുമാനമാണ് മാർച്ച്‌ 24 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 519 പേർക്ക് വൈറസ് സ്ഥിതീകരിച്ചപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

ഇറ്റലിയിൽ 9200 അധികം ആളുകൾക്ക് കോവിഡ് സ്ഥിതീകരിച്ചതിനു ശേഷമാണു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൂടാതെ ബ്രിട്ടനിൽ 6700 പേർക്ക് വൈറസ് സ്ഥിതീകരിച്ച ശേഷമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വൈറസ് ബാധയേറ്റതും മരണപ്പെട്ടതുമായ അമേരിക്കയിൽ ഇതുവരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ 10 പേരിൽ പരിശോധന നടത്തുമ്പോൾ അതിൽ ഒരാൾക്ക് മാത്രമാണ് വൈറസ് സ്ഥിതീകരിക്കുന്നതിനും റിപ്പോർട്ടിൽ പറയുന്നുണ്ട്.

-Advertisements-