ലക്നൗ : ഒരുമാസം മുൻപ് വിവാഹം കഴിഞ്ഞ യുവതി നാല് മാസം ഗർഭിണി. പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ. ഉത്തർപ്രദേശ് മഹാരാജ്ഗഞ്ചിലാണ് സംഭവം നാടന്നത്. കടുത്ത വയറ് വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് യുവതി നാല് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത് .
ഒരു മാസം മുൻപാണ് യുവാവും യുവതിയും താമിലുള്ള വിവാഹം നടന്നത്. യുവതി ഗർഭിണിയാണെന്ന് വ്യക്തമായതോടെ യുവാവും കുടുംബവും പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്. ബന്ധുക്കൾ മുഖാന്തിരം വന്ന ആലോചനയെ തുടർന്നാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ ഗർഭിണിയാണെന്ന വിവരം മറച്ച് വെച്ചാണ് പെൺകുട്ടിയുടെ കുടുംബം വിവാഹം നടത്തിയെതെന്ന് യുവാവും കുടുംബവും ആരോപിക്കുന്നു.
യുവാവിന്റെ പാരാതിയിൽ കേസെടുത്ത പോലീസ് സംഭവത്തിൽ വിശദാമായ അന്വേഷണം നടത്തിവരികയാണ്. വിവാഹത്തിന് മുൻപ് യുവതിക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.