Thursday, May 2, 2024
-Advertisements-
KERALA NEWSകമ്പിയിൽ സാരി കെട്ടിയ നിലയിൽ ; മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

കമ്പിയിൽ സാരി കെട്ടിയ നിലയിൽ ; മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

chanakya news
-Advertisements-

എറണാകുളം : ചമ്പക്കായിലെ മഹിളാ മന്ദിരത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചയോടെയാണ് കാണാതായ വിവരം അധികൃതർ അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടികൾ എഴുതിവെച്ചെന്ന് സംശയിക്കുന്ന കത്ത് പൊലീസിന് ലഭിച്ചു. മഹിളാ മന്ദിരത്തിലെ ജീവനക്കാരുടെ പേരിൽ എഴുതിയ കത്ത് കണ്ടെത്തിയതോടെ പെൺകുട്ടികൾ ഒളിച്ചോടിയതാണെന്ന നിഗമനത്തിലാണ് പോലീസ്.

നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്കെത്തിയ പെൺകുട്ടികളെ പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ മഹിളാ മന്ദിരത്തിൽ താമസിപ്പിക്കുകയായിരുന്നു. മഹിളാ മന്ദിരത്തിന്റെ ഇരുമ്പ് വെളിയിൽ സാരി കെട്ടി ഭിത്തിയിൽ ചവിട്ടിയാണ് ഇവർ രക്ഷപ്പെട്ടതെന്ന് അധികൃതർ പറയുന്നു.

-Advertisements-