Thursday, May 2, 2024
-Advertisements-
NATIONAL NEWSകേരളത്തിൽ നിന്നുള്ള സസ്യശാസ്ത്രജ്ഞൻ കെ എസ് മണിലാലിനു രാജ്യത്തിന്റെ പരമോന്നത ബഹുമതി പത്മശ്രീ

കേരളത്തിൽ നിന്നുള്ള സസ്യശാസ്ത്രജ്ഞൻ കെ എസ് മണിലാലിനു രാജ്യത്തിന്റെ പരമോന്നത ബഹുമതി പത്മശ്രീ

chanakya news
-Advertisements-

രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ കേരളത്തിന്റെ സസ്യശാസ്ത്രഞാനായ കെ എസ് മണിലാലിനെ തേടിയെത്തി. അദ്ദേഹം കേരളീയ വൈദ്യശാസ്ത്ര രംഗത്ത് ഔഷധ സസ്യങ്ങളെ തേടിയിറങ്ങി തുടക്കം കുറിച്ചു. അതിനു നേതൃത്വം നൽകിയത് ചേർത്തല സ്വദേശിയായ ഇട്ടി അച്യുതൻ ആയിരുന്നു. ഫോർത്തൂസ്‌ മലബാറിക്കൂസ് എന്ന ഗ്രൻഥം ലാറ്റിൻ ഭാഷയിൽ നിന്നു ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും പിന്നീട് അത് മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുകയും ചെയ്ത ആളാണ് ഡോ കെ എസ് മണിലാൽ.

മലബാറിലെ 742 സസ്യങ്ങളുടെ പേരുകളും ചിത്രങ്ങളും ലാറ്റിൻ ഭാഷയിൽ ഫോർത്തൂസ്‌ മലബാറിക്കൂസിലുണ്ട്. ഈ സസ്യങ്ങളെയെല്ലാം സഞ്ചരിച്ചു കണ്ടുപിടിച്ചുകൊണ്ട് ഹെർബേറിയം തയ്യാറാക്കിയത് ഡോ മണിലാലാണ്. അദ്ദേഹം കേരള സർവകലാശാലയിലും കാലിക്കറ്റ്‌ സർവകലാശാലയിലും സസ്യശാസ്ത്ര വകുപ്പിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാ പിതാക്കളിൽ നിന്നും ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിലാണ് ഫോർത്തൂസ്‌ മലബാറിക്കൂസിലെക്ക് എത്തിച്ചേർന്നത്.

1999 മാർച്ച്‌ 31 ന് അദ്ദേഹം തന്റെ അദ്യാപക വൃത്തിയിൽ നിന്നും സീനിയർ പ്രൊഫസറായി വിരമിച്ചു. അദ്ദേഹത്തിന് അത്യുന്ന സിവിലിയൻ ബഹുമതിയായ ഓഫിസർ ഇൻ ദി ഓർഡർ ഓഫ് ഓറഞ്ച് നാസൗ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

-Advertisements-