Thursday, May 2, 2024
-Advertisements-
NATIONAL NEWSജമ്മു കാശ്മീർ സംബന്ധിച്ച ഇന്ത്യയുടെ തീരുമാനത്തോടു പാക്കിസ്ഥാന് പ്രതികരിക്കാൻ പരിമിതികൾ ഉണ്ടെന്ന് റിപ്പോർട്ട്‌

ജമ്മു കാശ്മീർ സംബന്ധിച്ച ഇന്ത്യയുടെ തീരുമാനത്തോടു പാക്കിസ്ഥാന് പ്രതികരിക്കാൻ പരിമിതികൾ ഉണ്ടെന്ന് റിപ്പോർട്ട്‌

chanakya news
-Advertisements-

ജമ്മു കാശ്മീർ സംബന്ധിച്ച ഇന്ത്യയുടെ തീരുമാനത്തോട് പ്രതികരിക്കാൻ പാക്കിസ്ഥാൻ നേതൃത്വത്തിനു പരിമിതമായ ഓപ്ഷനുകളുണ്ടെന്നു യു എസ് കോൺഗ്രസ് റിപ്പോർട്ട്‌. തീവ്രവാദ സംഘടനകളെ നിരന്തരമായും രഹസ്യമായും പിന്തുണച്ചതിന്റെ പാക്കിസ്ഥാന്റെ നീണ്ട ചരിത്രം പരിശോധിക്കുമ്പോൾ ഇസ്ളാമാബാദിനു ഈ വിഷയത്തിൽ വിശ്വസ്തത ഇല്ലെന്നു പല വിശകലന വിദഗ്ദ്ധരും വിശ്വസിക്കുന്നു.

ആറു മാസത്തിനുള്ളിൽ കാശ്മീരിനെ കുറിച്ച് ഉള്ള രണ്ടാമത്തെ റിപ്പോർട്ടിൽ കോൺഗ്രസ് റിസർച്ച് സർവീസ് (സി ആർ എസ്) സൈനീക നടപടികളിലൂടെ സ്ഥിതിഗതികൾ മാറ്റാനുള്ള പാക്കിസ്ഥാന്റെ കഴിവും അടുത്ത കാലത്തായി കുറഞ്ഞെന്നും വ്യെക്തമാണ്. ഓഗസ്റ്റ് അഞ്ചിന് ശേഷം പാക്കിസ്ഥാൻ നയതന്ത്രപരമായി ഒറ്റപ്പെട്ടു പോയതായും ജനുവരി 13 ലെ റിപ്പോർട്ടിൽ സി ആർ എസ് വ്യെക്തമാക്കി. തുർക്കി മാത്രമാണ് ഇതിനെ പിന്തുണച്ചത്.

ഓഗസ്റ്റ് 5 നു ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി മാറ്റികൊണ്ടുള്ള മോദി സർക്കാരിന്റെ തീരുമാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം വീണു. തുടർന്ന് ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാന് പിന്തുണ ലഭിക്കുവാൻ വേണ്ടി ഉള്ള ശ്രമങ്ങൾ നടത്തി. ആർട്ടിക്കിൾ 370 പിൻവലിച്ചു കൊണ്ടുള്ള നടപടി പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ വ്യെക്തമാക്കി. കശ്മീർ വിഷയത്തിൽ അമേരിക്കയുടെ നിലപാട് കശ്മീർ ജനതയുടെ ആഗ്രഹം കണക്കിലെടുത്തു കൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ്.

-Advertisements-