Thursday, May 2, 2024
-Advertisements-
BUSINESSടിക് ടോക്കിനെ റിലയൻസ് ജിയോ ഏറ്റെടുക്കും? ബൈറ്റ് ഡാൻസ് ആലോചിക്കുന്നതായി റിപ്പോർട്ട്

ടിക് ടോക്കിനെ റിലയൻസ് ജിയോ ഏറ്റെടുക്കും? ബൈറ്റ് ഡാൻസ് ആലോചിക്കുന്നതായി റിപ്പോർട്ട്

chanakya news
-Advertisements-

ഇന്ത്യയുടെ സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തിക്കൊണ്ട് ചൈനീസ് നിർമ്മിതിയിലുള്ള ടിക് ടോക്കടക്കമുള്ള 59 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിക് ടോക്ക് ഉപഭോക്താക്കളിൽ 30 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതായതുകൊണ്ട് നിരോധനം വലിയ രീതിയിലുള്ള തിരിച്ചടിയാണ് ചൈനയ്ക്ക് നൽകിയത്. തുടർന്ന് ടിക്ടോക്കിൽ നിന്നുമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായി റിലയൻസ് ജിയോയ്ക്ക് ടിക് ടോക്കിനെ വിൽക്കാൻ ബൈറ്റ് ഡാൻസ് ആലോചിക്കുന്നതായും റിപ്പോർട്ട് പുറത്തു വരുന്നു. 300 കോടി യുഎസ് ഡോളറിന്റെ വരുമാനമാണ് ഇന്ത്യയിൽ നിന്നും ടിക് ടോക്കിന് ലഭിച്ചിരുന്നത്. ആപ്പ് നിരോധിച്ചതിനെ തുടർന്ന് ടിക് ടോക്കിലും ബൈറ്റ് ഡാൻസിനിലും മറ്റും ജോലി ചെയ്തിരുന്നവർ മറ്റു കമ്പനികളിലേക്ക് വിട്ടുപോകുന്ന സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് വാർത്തകൾ പുറത്തുവരുന്നത്.

ഇന്ത്യയിൽ മാത്രം ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസിന് രണ്ടായിരത്തോളം ജീവനക്കാരുണ്ട്. ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിക്കുന്നതിനുള്ള നീക്കവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റുമായി ധാരണയിലെത്തുമെന്ന് കരുതിയെങ്കിലും പിന്നീട് അത് നടക്കാതെ വന്നതിനെ തുടർന്ന് കമ്പനി കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു യാണ്.

-Advertisements-