സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് താഴെ രാഷ്ട്രീയം പറഞ്ഞ് കമന്റിട്ട യുവാവിന് മറുപടിയുമായി ചലച്ചിത്രതാരം സ്വാതിക വേണുഗോപാൽ. വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റിനാണ് താരം മറുപടി നൽകിയത്.
നീയടക്കമുള്ള ചാണക സംഘികൾ എന്റെ സഹോദരി സഹോദരന്മാരല്ല എന്നാണ് സ്വാതിക വേണുഗോപാൽ പങ്കുവെച്ച ദേശിയ പ്രതിജ്ഞയുടെ താഴെ യുവാവ് കമന്റ് നൽകിയത്. എന്നാൽ സ്വാതിക ഇതിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. കമ്മ്യൂണിസത്തിന്റെ പ്രധാന ലക്ഷ്യം എല്ലാവരെയും തുല്യരായി കാണുക എന്നതാണ്. സ്വന്തം പ്രസ്ഥാനത്തിന്റെ ആശയമെങ്കിലും മാനിക്കാമല്ലോ എന്നാണ് യുവാവിന് സ്വാതികയുടെ മറുപടി. സ്വാതികയുടെ കമന്റിന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി.