Saturday, May 18, 2024
-Advertisements-
KERALA NEWSയുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല ; കുഞ്ഞിന്റെ ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ തുണി...

യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല ; കുഞ്ഞിന്റെ ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ തുണി തിരുകി കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു, കുറ്റം ഏറ്റ് പറഞ്ഞ് യുവതി

chanakya news
-Advertisements-

കൊച്ചി : പനമ്പള്ളി നഗറിൽ പ്രസവിച്ച ഉടൻ തന്നെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജനിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് യുവതി പോലീസിന് മൊഴി നൽകി. ഗർഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപതാകം നടത്തിയതെന്നും യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം യുവതി പീഡനത്തിന് ഇരയായതായും മൊഴിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും ഡാൻസറുമായ യുവാവിൽ നിന്നും പോലീസ് മൊഴിയെടുത്തു. യുവതിയുമായി അടുപ്പമുണ്ടായിരുന്നതായും എന്നാൽ പിന്നീട് നടന്ന സംഭവങ്ങളിൽ തനിക്ക് പങ്കില്ലെന്നും യുവാവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കൊലപാതകത്തിൽ വീട്ടുകാർക്ക് പങ്കില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് യുവതി പ്രസവിച്ചത്. തുടർന്ന് കുഞ്ഞിന്റെ ശബ്ദം പുറത്ത് വരാതെയിരിക്കാൻ വായിൽ തുണി തിരുകി കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ശേഷം പുറത്തേക്ക് എറിയുകയായിരുന്നെന്നും യുവതി പറഞ്ഞു.

യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞില്ലെന്ന് വീട്ടുകാരും പറയുന്നു. എന്നാൽ പോലീസിന് ഇക്കാര്യത്തിൽ ചില സംശയങ്ങളുണ്ട്. വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. അറസ്റ്റ് ചെയ്ത യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതി ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു യുവതി വീട്ടിൽ വന്നതിന് പിന്നാലെ തന്നെ ജോലിയിൽ നിന്നും പിരിച്ച് വിട്ടെന്ന് ഒൻപത് വർഷം വീട്ടിൽ ജോലി ചെയ്ത സ്ത്രീ പറയുന്നു. യുവതി കട്ടിൽ കിടന്നുകൊണ്ടാണ് കമ്പ്യുട്ടർ ഉപയോഗിച്ചിരുന്നതെന്നും. കിടക്കയിൽ നിന്നും ഇറങ്ങി നടക്കാറില്ലെന്നും വീട്ടു ജോലിക്കാരിയായ ശ്രീജ പറയുന്നു. യുവതി ഗർഭിണിയാണെന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും ശ്രീജ പോലീസിനോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിയതിന് പിന്നാലെ സിസിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഫ്ലാറ്റിൽ ഗർഭിണികൾ ആരും ഉണ്ടായിരുന്നില്ലെന്ന് ഫ്ലാറ്റിലുള്ളവർ പോലീസിനോട് പറഞ്ഞെങ്കിലും പോലീസ് അത് വിശ്വസിച്ചില്ല. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുകളിൽ നിന്ന് ഒരു കവർ താഴെ വീഴുന്നതായി കണ്ടെത്തുകയായിരുന്നു. ആമസോണിൽ നിന്നും ഓർഡർ ചെയ്ത കവറിന്റെ ഒരു ഭാഗം കിട്ടിയെങ്കിലും അതിൽ അഡ്രസ്സ് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ബാർകോഡ് സ്കാൻ ചെയ്ത ശേഷമാണ് പോലീസ് പ്രതിയിലേക്കെത്തിയത്.

English Summary : kochi new born baby death

-Advertisements-