Saturday, May 18, 2024
-Advertisements-
NATIONAL NEWSപ്രവാസികളെ എത്രയും വേഗം നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രി മുഖ്യമന്ത്രി കത്തയച്ചു

പ്രവാസികളെ എത്രയും വേഗം നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രി മുഖ്യമന്ത്രി കത്തയച്ചു

chanakya news
-Advertisements-

തിരുവനന്തപുരം: കൊറോണാ വൈറസിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ അകപ്പെട്ടിരിക്കുന്ന പ്രവാസികളെ എത്രയും വേഗം കേരളത്തിലെത്തിക്കണമെന്നുള്ള ആഗ്രഹം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു. പ്രവാസികളെ തിരികെ കൊണ്ടുവന്നാൽ അവർക്ക് വേണ്ട മെഡിക്കൽ ടെസ്റ്റുകളും ക്വറന്റൈനും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാർ നിർദേശ പ്രകാരം സംസ്ഥാന സർക്കാർ നടപ്പാക്കാൻ തയ്യാറാണെന്നും കത്തിൽ പറയുന്നുണ്ട്.

സന്ദർശക വിസയിലും ഹ്രസ്വകാല പരിപാടികൾക്കായും വിദേശത്ത് പോയവരുമുണ്ടെന്നും അവരെയും തിരികെ കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിന് വേണ്ടി പ്രത്യേക വിമാനം ഇറക്കണമെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ കേരളത്തെ വല്ലാതെ അലട്ടുന്നുണ്ടന്നും അവരെ കേരളത്തിൽ എത്താൻ അവരുടെ കുടുംബങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

-Advertisements-