Sunday, April 28, 2024
-Advertisements-
KERALA NEWSസത്യപ്രതിജ്ഞ ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ കണ്ട ഭാവം നടിക്കാതെ ഗവർണർ, മുഖ്യമന്ത്രി മടങ്ങിയത് രാജ് ഭവനിലെ ചായ...

സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ കണ്ട ഭാവം നടിക്കാതെ ഗവർണർ, മുഖ്യമന്ത്രി മടങ്ങിയത് രാജ് ഭവനിലെ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ

chanakya news
-Advertisements-

തിരുവനന്തപുരം : പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പരസ്പരം മുഖത്ത് നോക്കാതെ മുഖ്യമന്ത്രിയും ഗവർണറും. മുഖ്യമന്ത്രിയെ യാതൊരു തരത്തിലും ഗൗനിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ നോക്കിയെങ്കിലും ഗവർണർ മുഖ്യമന്ത്രിയെ കണ്ട ഭാവം നടിച്ചില്ല.

പുതിയ മന്ത്രിമാർക്ക് ആശംസ നേർന്ന മുഖ്യമന്ത്രി ചായ സൽക്കാരത്തിൽ പോലും പങ്കെടുക്കാതെ രാജ് ഭവനിൽ നിന്നും മടങ്ങുകയായിരുന്നു. മറ്റ് അതിഥികളും പുതിയ മന്ത്രിമാരായ കെബി ഗണേഷ് കുമാറും,രാമചന്ദ്രൻ കടന്നപ്പള്ളിയും ചായ സൽക്കാരത്തിൽ പങ്കെടുത്തതിന് ശേഷമാണ് രാജ്ഭവനിൽ നിന്നും പോയത്.

തന്റെ വാഹനം ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുത്തില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധമുണ്ടായാൽ ഇനിയും വാഹനത്തിൽ നിന്നും പുറത്തിറങ്ങുമെന്നും ഗവർണർ വ്യക്തമാക്കി.

English Summary : kerala government issues between arif muhammed khan and pinarayi vijayan

-Advertisements-