Saturday, May 4, 2024
-Advertisements-
NATIONAL NEWSയേശുക്രിസ്തു ജീവിതം സേവനത്തിനായി സമർപ്പിച്ചയാളാണ്; ദുഃഖവെള്ളി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

യേശുക്രിസ്തു ജീവിതം സേവനത്തിനായി സമർപ്പിച്ചയാളാണ്; ദുഃഖവെള്ളി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news
-Advertisements-

ഡൽഹി: ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ സേവന മഹത്ത്വത്തെയും സത്യബോധത്തെയും വാഴ്ത്തികൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിസ്തുദേവൻ തന്നെ ജീവിതം സേവനത്തിനായി സമർപ്പിച്ചു എന്നും, അദ്ദേഹത്തിന് നീതി ബോധവും ധൈര്യവും അനിതരസാധാരണമാണെന്നും അദ്ദേഹത്തിന്റെ സത്യത്തിന്റെയും നീതിയോടുമുള്ള പ്രതിബദ്ധതയെ അനുസ്മരിക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു. ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്ന സമയത്താണ് ഇത്തവണത്തെ ദുഃഖവെള്ളി വന്നുചേര്‍ന്നത്.

ഇന്ത്യയിൽ ലോക്ക് ഡൗൺ ആയതിനാൽ പ്രാർത്ഥനകളും ആചാരണങ്ങളും നിയന്ത്രണ വിധേയമായിരിക്കുകയാണ്. പലയിടങ്ങളിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദേവാലയങ്ങളിലെ സമൂഹ പ്രാർത്ഥനകളും ശിശ്രൂഷകളും വേണ്ടെന്നുള്ള തീരുമാനവും എടുത്തിട്ടുണ്ട്. കുർബാനകളും ആചാരണങ്ങളും കാണുവാൻ ഓൺലൈനിലൂടെയും ടിവിയിലൂടെയും വേണ്ടുന്ന സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

-Advertisements-