Thursday, May 2, 2024
-Advertisements-
NATIONAL NEWSരാജ്യത്തെ കൊറോണ ബാധിതരുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ

രാജ്യത്തെ കൊറോണ ബാധിതരുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്രസർക്കാർ വൈറസ് ബാധിതരുടെയും മരിച്ചവരുടെയും ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. നിലവിൽ കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയിൽ കാൽ ലക്ഷത്തിൽ അധികമായിട്ടുണ്ട്. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ചു രോഗികളുടെ എണ്ണം 26496 ആയി ഉയർന്നിട്ടുണ്ട്.

വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 824 ആയി ഉയരുകയും ചെയ്തു. 5804 പേർക്ക് അസുഖം ഭേദമാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1990 പേർക്കാണ് വൈറസ് സ്ഥിതീകരിച്ചത്. കൂടാതെ 49 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര 7628, ഗുജറാത്ത്‌ 3071, ഡൽഹി 2625, രാജസ്ഥാൻ 2083, മധ്യപ്രദേശ് 1945, തമിഴ് നാട് 1821, ഉത്തർപ്രദേശ് 1794, ആന്ധ്രാപ്രദേശ് 1016 എന്നി നിലയിലാണ് മരിച്ചവരുടെ കണക്കുകൾ.

-Advertisements-